ഹരിപ്പാട്: റോട്ടറി ക്ലബ്ബ് ഓഫ് ഹരിപ്പാട് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി, റോട്ടറി ക്ലബ്ബ് അങ്കണത്തിൽ പതാക ഉയർത്തി. കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ, പത്മാലയ അങ്കണവാടിയിലെയും, മഹാദേവികാട് ഗവ.യു.പി സ്കൂളിലെയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പങ്കുചേർന്നു. ഓപ്പോൾ എന്ന റോട്ടറി ഡിസ്ട്രിക്ട് പ്രോജക്ടിന്റെ ഭാഗമായ നിർമ്മല പദ്ധതി പ്രകാരം ഈ രണ്ടു സ്ഥാപനങ്ങൾക്കും തടസ്സമില്ലാതെയുള്ള ജലലഭ്യത ഉറപ്പുവരുത്തുവാൻ പുതിയ ജലസംഭരണികൾ സംഭാവന ചെയ്തു. ശൗചാലയങ്ങൾ നവീകരിച്ച് അതിന്റെ ഉദ്ഘാടനവും നിർവഹിച്ചു. പത്മാലയ അങ്കണവാടിയിലെ പ്രവർത്തനങ്ങൾ ഹരിപ്പാട് റോട്ടറി ക്ലബ്ബും ബാംഗ്ലൂർ ഇന്ദിരാനഗർ റോട്ടറി ക്ലബ്ബും ചേർന്നാണ് നടത്തിയത്. മഹാദേവികാട് ഗവ. യു.പി സ്കൂളിലെ നവീകരണ പ്രവർത്തനങ്ങൾ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ സ്വന്തം ചിലവിൽ നടത്തി. സ്കൂളിൽ ഹിരോഷിമ, നാഗസാക്കി ദിനങ്ങളോട് അനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിലും ക്വിസ് മത്സരത്തിലും സമ്മാനാർഹരായ വിദ്യാർഥികൾക്ക് സമ്മാനദാനം നിർവഹിച്ചു. ബാംഗ്ലൂർ ഇന്ദിരാനഗർ റോട്ടറി ക്ലബ്ബിൻറെ പ്രതിനിധി സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി. ഹരിപ്പാട് റോട്ടറി ക്ലബ്ബ് പ്രസിഡൻറ് അരുൺനാഥ്, റോട്ടറി മുൻ അസിസ്റ്റന്റ് ഗവർണർമാരായിരുന്ന രജനീകാന്ത് കണ്ണന്താനം, റെജി ജോൺ, മുൻ പ്രസിഡൻറ് ബീന ജയപ്രകാശ് , നിർമ്മല പ്രോജക്ട് ചെയർമാൻ സുജാത ശബരിനാഥ്, ക്ലബ്ബ് ഡയറക്ടർമാരായ ദേവദാസ്, പ്രൊഫ. ശബരിനാഥ് എന്നിവർ പങ്കെടുത്തു. അംഗണവാടിയിലെ ചടങ്ങിന് ക്ലബ് സെക്രട്ടറി സുനിൽ ദേവാനന്ദവും മഹാദേവകാട് യു പി സ്കൂളിലെ ചടങ്ങിന്, എസ്.എം. സി ചെയർമാൻ രാജേഷും നന്ദി പറഞ്ഞു.