തലവടി : നിരന്തരം പാർട്ടി ഭരണഘടനാ ലംഘനം നടത്തുന്ന പ്രവണത രാജൻബാബു അവസാനിപ്പിക്കണമെന്ന് ജെ.എസ്.എസ് തലവടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എ.വി.താമരാക്ഷന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയെടുത്ത നടപടിക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ചു. ശശിധരൻ തലവടി അദ്ധ്യക്ഷനായി. എ.പി ജോർജ് പൊള്ളേത്തൈ ഉദ്ഘാടനം ചെയ്തു. കുട്ടനാട് മണ്ഡലം സെക്രട്ടറി ജോണി പുതിയിടം.പ്രസിഡന്റ് എം.സി.സതീശൻ, സംസ്ഥാന കമ്മിറ്റി അംഗം രാജു കടുത്തറ, അനിൽകുമാർ കണ്ണാടി, ബീനാ സുരേഷ്, കെ.കെ.ശിവദാസ്,അഡ്വ. ആദിത്യ സുരേഷ്, ടി.പി മോഹനൻ ഈര, ശശിധരൻ ഊര, ആശാ ജി. കിടങ്ങൂർ, അനിൽകുമാർ നീലംപേരൂർ തുടങ്ങിയവർ സംസാരിച്ചു.