fg

ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ 79-ാമത് സ്വാതന്ത്ര്യ ദിനാം വിപുലമായി ആഘോഷിച്ചു. ശതാബ്ദി മന്ദിരത്തിൽ പുതുതായി സ്ഥാപിച്ച 16 മീറ്റർ ഉയരമുള്ള കൊടിമരത്തിൽ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ പതാക ഉയർത്തി. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്.കവിത, എം.ജി.സതീദേവി, നസീർ പുന്നക്കൽ, ആർ.വിനിത, കൗൺസിലർമാർ, ജീവനക്കാർ, തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, പ്രദേശവാസികളടക്കം നിരവധി പേർ പങ്കെടുത്തു.