gdbfdgb

മുഹമ്മ: എസ്.എൽ പുരം ഗാന്ധി സ്മാരക സേവാകേന്ദ്രത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. സ്മാരക കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ പതാക ഉയർത്തി. സ്വാതന്ത്രൃസമരസേനാനി പി.കെ.ചെല്ലപ്പനെ ആദരിച്ചു.സെക്രട്ടറി പി.എസ് മനു, രാജു പള്ളിപ്പറമ്പിൽ,​ എം.ഇ ഉത്തമക്കുറുപ്പ്, ജോസഫ് മാരാരിക്കുളം തുടങ്ങിയവർ സംസാരിച്ചു.