ambala

അമ്പലപ്പുഴ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ അമ്പലപ്പുഴ യൂണിറ്റ് കമ്മിറ്റി ഓഫീസ് സംസ്ഥാന സെക്രട്ടറി ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. മെരിറ്റ് അവാർഡുകൾ എച്ച് സലാം എം.എൽ.എ. വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കബീർ റഹുമാനിയ അദ്ധ്യക്ഷനായി. വർക്കിംഗ് പ്രസിഡന്റ് അബ്ദുൾ ജബ്ബാർ പനച്ചുവട് സ്വാതന്ത്ര്യദിന സന്ദേശം നടത്തി. കെ.എച്ച്.ആർ.എ സംസ്ഥാന സെക്രട്ടറി റോയ് മഡോണ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ്.എസ് കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് മനാഫ് കുബാബ, സെക്രട്ടറി നാസർ ബി. താജ്, യുണിറ്റ് രക്ഷാധികാരി കാസിം ബ്രൈറ്റ്, ഇക്ബാൽ താജ്,വി.എ. കാസിം ബ്രദേഴ്സ്, മനോഹരൻ, സബിൻ ദാസ്, എന്നിവർ സംസാരിച്ചു.