bnb

ആലപ്പുഴ: വടക്കാനാര്യാട് നല്ലചങ്ങാതി കുട്ടിക്കൂട്ടായ്മയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനി കണിയാംവെളി ജനാർദ്ദനനെ ആദരിച്ചു. ഘോഷയാത്രയായി അദ്ദേഹത്തിന്റെ വീട്ടിലെത്തി ആലപ്പുഴ സൗത്ത് പൊലീസ് സബ് ഇൻസ്‌പെക്ടർ മോഹൻകുമാറും പ്രവാസി വ്യവസായി റോയ് പി.തീയൊച്ചനും ചേർന്ന് പൊന്നാട അണിയിച്ചു. കൂട്ടായ്‌മ സെക്രട്ടറി സിനാൻ,അമൃത സതീഷ്, ഗോപാലകൃഷ്ണൻ നായർ, എസ്.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.