മാവേലിക്കര: ചെട്ടികുളങ്ങര ക്ഷേത്രം പുറപ്പെടാ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട അജിനാരായണൻ നമ്പൂതിരിയ്ക്ക് മാവേലിക്കര പടിഞ്ഞാറെ നട മഹാഗണപതി ക്ഷേത്ര ഭരണസമിതി സ്വീകരണം നൽകി. പ്രസിഡന്റ് വേണു പഞ്ചവടി പൊന്നാട അണിയിച്ചു സ്വീകരിച്ചു. ക്ഷേത്രമേൽശാന്തി പ്രസന്നൻ നമ്പൂതിരി പൂർണകുംഭം നൽകി. ബിജു കോയിക്കൽ, ഗോപിനാഥ്, ലളിത രവീന്ദ്രനാഥ്, രഘു സൂര്യ, പ്രകാശ് ല്ലേലിൽ, നന്ദകുമാർ, ബിനു.എസ്.ഉണ്ണിത്താൻ, രമേശ്കുമാർ, ഉദയഭാനു, ജയൻ.എസ്.നായർ, രാജശേഖരൻ, ബാലകൃഷ്ണൻ, സതി സുരേന്ദ്രൻ, സന്തോഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.