ചേർത്തല: എസ്.എൻ.ഡി.പി യോഗം പൂച്ചാക്കൽ പള്ളിപ്പുറം വടക്ക് 761 ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ മരുന്നുകഞ്ഞി വിതരണവും ബോധവത്കരണ ക്ലാസ്സും നടന്നു. ഡോ. ജയരാജ് നേതൃത്വം നൽകി, സെക്രട്ടറി സുധീർ കോയിപറമ്പിൽ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ആർ.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ജി സുഗുണൻ, കമ്മിറ്റി അംഗങ്ങൾ, മറ്റു പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.