abhijith

ചേർത്തല: സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയ വിദ്യാർത്ഥി കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. വയലാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മംഗലശേരി നികർത്തിൽ പുതിയകാവ് വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകനും കണ്ടമംഗലം എച്ച്.എസ്.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ അഭിജിത്ത് വിഷ്ണു (13) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെ പുതിയകാവ് ശാസ്താങ്കൽ ക്ഷേത്രക്കുളത്തിലായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മൂന്ന് സഹപാഠികൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല . അഭിജിത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് സ്കൂളിൽ പൊതുദർശനത്തിന് വച്ചു. രാത്രി വീട്ടുവളപ്പിൽ സംസ്ക്കാരം നടന്നു. സഹോദരി : അഭിനയ.