തുറവൂർ: തുറവൂർ കലാരംഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും സുവർണ്ണജൂബിലി സ്മരണികയുടെ കവർപ്രകാശനവും നടത്തി. മന്നത്ത് ഫിനാൻസ് ഉടമ ഉണ്ണികൃഷ്ണൻ സ്മരണികയുടെ കവർപ്രകാശനവും ടി.വി. ഹരികുമാർ സാഹിത്യവേദിയുടെ ഉദ്ഘാടനവും നിർവഹിച്ചു. സെക്രട്ടറി വിനയകുമാർ തുറവൂരിന്റെ അക്ഷരമുറ്റത്തെ പാട്ട് എന്ന ബാലകവിതകളുടെ സമാഹാരത്തിന്റെ കവർ പ്രകാശനവും നടന്നു. കലാരംഗം പ്രസിഡന്റ് എച്ച്.ജയകുമാർ അദ്ധ്യക്ഷനായി. എൻ.കെ.കരുണാകരൻ, ആർ.ഗീതാമണി, അഡ്വ.പി.സന്തോഷ് കുമാർ, എൻ.ആർ.ഗൗതമൻ,വിശ്വംഭരൻ വെള്ളിയാകുളം,മംഗളൻ തൈക്കൽ,ജോർജജുകുട്ടി, കെ.വി.ജോസഫ്, ബാലാമണി ബാല തുടങ്ങിയവർ സംസാരിച്ചു. സാഹിത്യകാരന്മാർ സൃഷ്ടികൾ അവതരിപ്പിച്ചു.