ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും വായനാവസന്തത്തിന്റെ ഉദ്ഘാടനവും നടന്നു. ഗ്രന്ഥശാല പ്രസിഡന്റ് ബാലൻ സി.നായർ പതാക ഉയർത്തി. സെക്രട്ടറി എസ്.രാധാകൃഷ്ണൻ
പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അജിത, വിശ്വനാഥ് എന്നിവർ സംസാരിച്ചു. സാമൂഹ്യപ്രവർത്തകയും അദ്ധ്യാപികയുമായ ലീന തെരേസ, ലൈബ്രറിയൻ സുരേഷ് ബാബുവിൽ നിന്ന് നൂറു പേരുടെ അംഗത്വം സ്വീകരിച്ച്, പുസ്തകപ്പെട്ടി നൽകി വായനാ വസന്തം ഉദ്ഘാടനം ചെയ്തു. തുടർന്ന് ലീന തെരേസയെ ആദരിച്ചു.
എസ്.രാധാകൃഷ്ണൻ സ്വാഗതവും എൻ.എസ്.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.