ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രയോഗത്തിന്റെ 80-ാം വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് കെ.എസ് ഷാജി കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. 2025-26 വർഷത്തിലേക്കുള്ള ബഡ്ജറ്റ് യോഗം അംഗീകരിച്ചു. 2024- 2025 ലെ വരവ് ചെലവ് കണക്കും റിപ്പോർട്ടും യോഗം പാസാക്കി. ഭുവനേശ്വരി ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് കയറാമെന്ന പ്രമേയവും യോഗം അംഗീകരിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് ജി.മോഹൻദാസ്, എക്‌സിക്യുട്ടീവ് അംഗം പി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.