congress-prathishedham

മാന്നാർ: അങ്കണവാടികൾക്കുള്ള സ്ഥലം വാങ്ങിയതുൾപ്പടെയുള്ള വിവിധ പദ്ധതികളിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് മാന്നാർ ഈസ്റ്റ്‌, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മാന്നാർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ മധു പുഴയോരം അദ്ധ്യഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി തോമസ് ചാക്കോ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുജിത് ശ്രീരംഗം, അജിത്ത് പഴവൂർ, റ്റി.കെ.ഷാജഹാൻ, വത്സലാ ബാലകൃഷ്ണൻ, ചിത്ര എം.നായർ, രാധാമണി ശശീന്ദ്രൻ, അനിൽ മാന്തറ, ശ്യാമപ്രസാദ്, അജിത്ത് ആർ.പിള്ള, ജ്യോതി വേലൂർമഠം, തങ്കമ്മ ജി.നായർ, മത്തായി നൈനാൻ, കെ.സി.പുഷ്പലത, മുരളീധരൻ, ബൈജു.എം.സി, തോമസ് ജോൺ, രവീന്ദ്രൻ രശ്മി, അബ്ദുൾ റഹ്മാൻ കുഞ്ഞ്, അർജുനൻ ആചാരി, രാമചന്ദ്രക്കുറുപ്പ്, വിനോദ് ജോൺ, സാമുവൽകുട്ടി, നുന്നുപ്രകാശ്, ജോയ് ഊട്ടുപറമ്പിൽ, ഹരിദാസ് കിംകോട്ടജ് എന്നിവർ പങ്കെടുത്തു.