അമ്പലപ്പുഴ: പറവൂർ ചക്കിട്ടപറമ്പ് സർപ്പക്ഷേത്രത്തിലെ 53-മത് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനം സെപ്റ്റംബർ 4ന് വൈകിട്ട് 6.30ന് മുൻ മന്ത്രി ജി.സുധാകരൻ നിർവഹിക്കും.7ന് ഭാഗവത മാഹാത്മ്യപ്രഭാഷണം നീലംപേരൂർ പുരുഷോത്തമ ദാസ്. 5 മുതൽ 11വരെയാണ് സപ്താഹം. 5ന് രാവിലെ 7ന് തൃക്കൊടിയേറ്റ്. 1ന് തിരുവോണസദ്യ. 9ന് ഉച്ചക്ക് 12ന് രുഗ്മിണി സ്വയംവരം.10 ന് രാവിലെ 9ന് കുചേല ഗതി.11ന് പകൽ 12ന് നവഗ്രഹ പൂജ.11ന് സ്വർഗ്ഗാരോഹണം.

1ന് ദരിദ്ര നാരായണ പൂജ.തുടർന് അവഭൃഥസ്നാന ഘോഷയാത്ര. 12 ന് സർപ്പങ്ങൾക്ക് മൂന്നു നേരം കളം എഴുത്തുംപാട്ടും.12ന് രാവിലെ 10ന് ഒന്നാം കളം.12.30ന് പ്രസാദമൂട്ട്. ഉച്ചക്ക് 1ന് രണ്ടാം കളം. വൈകിട്ട് 6.30ന് ചക്കിട്ട പറമ്പ് യുവജനവേദി ഒരുക്കുന്ന വിശേഷാൽ ദീപക്കാഴ്ച. രാത്രി 12ന് മൂന്നാം കളം.ആഗസ്റ്റ് 28 ന് പ്രതിഷ്ഠാവാർഷികവും സെപ്തംബർ 4ന് പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടക്കും.