ambala

അമ്പലപ്പുഴ: സോഷ്യൽ ജസ്റ്റിസ് ഫോറം ആലപ്പുഴ എസ്.ഡി കോളേജ് സോഷ്യൽ സെല്ലിന്റെ സഹകരണത്തോടെ നന്മയോളം നമ്മുടെ കേരളം സാംസ്ക്കാരിക കൂട്ടായ്മ 2025 എസ്.ഡി കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പുന്നപ്ര ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനെ ആദരിച്ചു. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ആദരവ് നൽകിയത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ.എം.വർഗീസ്,​ മാത്യു ആൽബിനെ മൊമന്റോ നൽകി ആദരിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗം കെ.എസ്.മായാ ബായ് അദ്ധ്യക്ഷയായി.