ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനിയുടെ വാർഷികാപൊതുയോഗം ചേർന്ന്
81മത് വാർഷികാഘോഷങ്ങൾ സെപ്റ്റംബർ 28, ഒക്ടോബർ 2, 3 ,4 തീയതികളിലായി നടത്താൻ തീരുമാനിച്ചു. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഡ്രോയിംഗ്, പെയിന്റിംഗ്, ലളിതസംഗീതം, പ്രസംഗം, പദ്യപാരായണം, കഥാരചന മത്സരങ്ങൾ എന്നിവ നടക്കും. സെപ്റ്റംബർ 28, ഒക്ടോബർ 2 തീയതികളിൽ കലാമത്സരങ്ങൾ, ഒക്ടോബർ 3ന് പുന്നപ്ര ജ്യോതികുമാറും സംഘവും അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി, ഒക്ടോബർ 4ന് പൊതുസമ്മേളനം, കഥകളി തുടങ്ങിയവയും ഉണ്ടായിരിക്കും.എച്ച് സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സാഹിത്യകാരൻ ബെന്യാമിൻ മുഖ്യപ്രഭാഷണം നടത്തും. ലൈബ്രറി കൗൺസിൽ ജില്ലാ അദ്ധ്യക്ഷൻ അലിയാർ എം. മാക്കിയിൽ, വാർഡ് കൗൺസിലർ ആർ.രമേഷ് എന്നിവർ സംസാരിക്കും.