ആലപ്പുഴ: പവർഹൗസ് വാർഡിൽ, വെളളാപ്പള്ളിക്ക് സമീപം, 630എം.എം പമ്പിംഗ് മെയിൻ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 22, 23 തീയതികളിൽ ആലപ്പുഴ നഗരത്തിലെ കാഞ്ഞിരംചിറ,​ മംഗലം, കളപ്പുര, ആറാട്ടുവഴി, പവർഹൗസ്, വാടക്കനാൽ, സീവ്യൂ, കൊമ്മാടി, തുമ്പോളി വാർഡുകളിലും, മാരാരിക്കുളം(സൗത്ത്). ആര്യാട് (ഭാഗികം) എന്നീ പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങും.