sree

അമ്പലപ്പുഴ: ആധുനിക വിദ്യാഭ്യാസ രീതികളുമായി കേരളം ഒരുപാട് മുന്നോട്ട് പോകേണ്ടിയിരിക്കുന്നെന്ന് നയതന്ത്ര വിദഗ്ദ്ധനും വിദ്യാഭ്യാസ വിചക്ഷണനുമായ ടി .പി ശ്രീനിവാസൻ പറഞ്ഞു. ആലപ്പുഴ ചിന്മയവിദ്യാലയ കനകദ്യുതി - സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദിവ്യവാണി പ്രഭാഷണ പരമ്പരയിലെ രണ്ടാമത്തെ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏതാണ്ട് ഒരു ദശകം പിന്നിലാണ് ഈ മേഖലയിൽ നമ്മുടെ പ്രയാണമെന്നും അദ്ദേഹം പറഞ്ഞു. മോസ്കോയിൽ ജോലി ചെയ്തിരുന്ന സമയത്ത് പൂജ്യ ഗുരുദേവ് സ്വാമി ചിന്മയാനന്ദയുമായി ഉണ്ടായിരുന്ന അടുപ്പം അദ്ദേഹം ഓർത്തെടുത്തു. പ്രൊഫ.രാമരാജവർമ്മ അദ്ധ്യക്ഷത വഹിച്ചു.ചിന്മയ സേവാ ട്രസ്റ്റ് ചീഫ് സേവക് സുരേഷ് മോഹൻ സന്ദേശം നൽകി. ചിന്മയ വിദ്യാലയ പ്രിൻസിപ്പാൾ ഡോ. രേഖ ആർ.എസ് സ്വാഗതവും, ബ്രഹ്മചാരി സുധീഷ്ജി നന്ദിയും പറഞ്ഞു. പ്രൊഫ.നെടുമുടി ഹരികുമാർ, വിദ്യാലയ ബോർഡ് പ്രസിഡണ്ട് ഡോ.കെ . നാരായണൻ, സെക്രട്ടറി പ്രൊഫ.ടി.ആർ.അനിൽകുമാർ, ആലപ്പുഴ ചിന്മയ മിഷൻ പ്രസിഡന്റ് പി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.