അമ്പലപ്പുഴ : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വികസനത്തിന്റെ മേനി നടിക്കുന്ന ദേശീയപാത നവീകരണം ജനജീവിതം ദുസഹമാക്കിയതായി അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. നിർമ്മാണ കമ്പനി യാതൊരുവിധ മുന്നൊരുക്കമോ, ക്രമീകരണമോ ഒരുക്കാതെയാണ് പ്രവർത്തികളുമായി മുന്നോട്ടുപോകുന്നത്.ഖജനാവിൽ നിന്ന് ആയിരക്കണക്കിന് കോടി രൂപ മുടക്കി നടക്കുന്ന വലിയ പദ്ധതി വിലയിരുത്താനും ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാനും സർക്കാരോ, ഉദ്യോഗസ്ഥരോ തയ്യാറാകുന്നില്ലെന്നും
ബ്ലോക്ക് പ്രസിഡന്റ് ടി.എ.ഹാമിദ് പറഞ്ഞു.