അമ്പലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുർവേദ, ഹോമിയോ ആശുപത്രികളിലേക്കുള്ള റോഡ് കുണ്ടും കുഴിയുമായി മാറി. കാൽനട പോലും സാധിക്കാത്ത തരത്തിൽ ചെളിക്കുണ്ടായി കിടക്കുകയാണ് റോഡ്. പുറക്കാട് മിനി സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന രണ്ട് ആശുപത്രികളിലേക്കും ദിനംപ്രതി 150 ഓളം രോഗികളാണ് എത്തുന്നത്. കാൽനടയായും, ഇരുചക്രവാഹനങ്ങളിലും എത്തുന്നവർ ഈ ഭാഗത്ത് തെന്നി വീഴുന്നത് നിത്യസംഭവമാണ്. പൂഴിയും മണലും ലഭ്യമല്ലെന്ന മറുപടിയാണ് അധികൃതർ നൽകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.നിരവധി പരാതികൾ നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ജനകീയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ.