ആലപ്പുഴ: ഗുരുധർമ്മ പ്രചാരണസഭ കുട്ടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനാ വാർഷികം, സ്കോളർഷിപ്പ് വിതരണം, ശാന്തിയജ്ഞം, സത്സംഘം എന്നിവ നടന്നു. കാവാലം കരിവൂർമംഗലം 166-ാം നമ്പർ ഗുരുധർമ്മ പ്രചരണ സഭാ ഗുരു ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി മുഖ്യകാർമ്മികത്വം വഹിച്ചു. കേന്ദ്രസമിതി കോ-ഓർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര കമ്മിറ്റി അംഗം എം.ഡി സലീം, യുവജന സഭ കേന്ദ്ര ചെയർമാൻ രാജേഷ് സഹദേവൻ, ജില്ലാ ജോയിന്റ് സെക്രട്ടറി പി.പി. മനോഹരൻ, ട്രഷറർ എസ്.ഡി. രവി,യുവജനസഭ ജില്ലാ പ്രസിഡന്റ് വിനോദ് തിരുവിഴ, എസ്.എൻ.ഡി.പിയോഗം രണ്ടാംനമ്പർ ശാഖ പ്രസിഡന്റ് ശിവദാസ് ആതിര, ദീപ ആനന്ദരാജ്, കെ.ആർ.ഷറീഫ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:ഡി.ശിശുപാലൻ, എം.എസ്.ചന്ദ്രശേഖരൻ (രക്ഷാധികാരികൾ), ഷിജോ എസ്.ആർ. കൈനകരി (പ്രസിഡന്റ്), എം.സി. മംഗളൻ, സദാശിവൻ ചെമ്മങ്ങാട്ട് (വൈ. പ്രസിഡന്റ് ), എം.ആർ. ഹരിദാസ് (സെക്രട്ടറി), കൃഷ്ണമ്മ രാജേന്ദ്രൻ, ഉഷ പ്രകാശൻ (ജോ. സെക്രട്ടറിമാർ),അനിൽ എം.പനന്താനം (ട്രഷറർ).