bcvbcvb

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്തിലെ പെരുന്തുരുത്ത് തെക്കേ കരിയിലും മുഹമ്മ പഞ്ചായത്തിലെ പെരുന്തുരുത്ത് വടക്കേ കരിയിലും വിളഞ്ഞുനിൽക്കുന്നത് വരിനെല്ല്.

കർഷകർക്ക് ലഭിച്ച വിത്തിലൂടെയാണ് കൃഷിക്ക് ഭീഷണിയായ വരിനെല്ല്

പാടത്തെത്തിയതെന്നാണ് കരുതുന്നത്. ഒരു റോഡിന്റെയും ഒരു ചെറുചിറയുടെയും അതിര് മാത്രമാണ് ഇരുപാടങ്ങൾക്കുമിടയിലുള്ളത്. അതുകൊണ്ടുതന്നെ ഒരു പാടത്ത് മട വീണാൽ,​ മറ്റേ പാടവും നശിക്കും. കളകയറിയാലും രോഗവും വന്നാലും ഇതു തന്നെയാണ് സ്ഥിതി.

ഇരുപാടത്തും കളയായ വരി നെല്ല് കഴിഞ്ഞ കൃഷിയിൽ കർഷകരെ ചതിച്ചിരുന്നു.

കൂടാതെ വരൾച്ചയും അഭിമുഖീകരിക്കേണ്ടി വന്നു. ഇതോടെ,​ പല കർഷകർക്കും മുടക്ക് മുതൽ പോലും ലഭിച്ചിരുന്നില്ല.

പുഞ്ച കൃഷിക്കായി പാടം ഒരുക്കുമ്പോൾ വരിനെല്ലിനെ ഉഴുമറിച്ച് വെള്ളം കയറ്റി നിർത്തി നശിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കർഷകർ. എന്നാൽ,​ ദീർഘകാലം വെള്ളത്തിൽ കിടന്നാലും പാകമായ വരി നെല്ല് നശിക്കില്ലെന്നും ചില

കർഷകർ ആശങ്കപ്പെടുന്നുണ്ട്. മാത്രമല്ല നിലം പാകമാക്കിയെടുക്കാൻ ഡോളമൈറ്റ് പോരെന്നും നിലത്തിന് ഏറെ ഗുണം ചെയ്യുന്ന നീറ്റു കക്ക തന്നെ വേണമെന്നും അവർ പറയുന്നു. ഈ പാടശേഖരത്തിൽ ഫാം ടൂറിസത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരികയാണ്. ടൂറിസം സാദ്ധ്യതകൾ നിലനിർത്താൻ,​ മനോഹരമായ നെൽപ്പാടത്തെ തനത് രീതിയിൽ നിലനി‍ർത്തേണ്ടത് അനിവാര്യമാണ്.

തെക്കേ കരി

വിസ്തീർണ്ണം: 175 ഏക്കർ

കർഷകർ: 400

വടക്കേ കരി

വിസ്തീർണ്ണം: 40 ഏക്കർ

കർഷകർ: 70