ചേർത്തല: എസ്.എൽ.പുരം ഗാന്ധിസ്മാരക കലാസാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ പ്രൊഫ. എം.കെ. സാനു അനുസ്മരണവും സാഹിത്യസംഗമവും നടന്നു. ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സതീശൻ അത്തിക്കാട് പ്രൊഫ. എം.കെ. സാനു അനുസ്മരണം നിർവഹിച്ചു.
പ്രൊഫ.കെ.എ സോളമൻ, ഗാന്ധി സ്മാരക കേന്ദ്രം ജനറൽ സെക്രട്ടറി പി.എസ്. മനു, മോചിത ചെയർപേഴ്‌സൺ എസ്. ഉഷ, വേണുകടക്കരപ്പള്ളി, ഗോപാലകൃഷ്ണൻ പൂപ്പള്ളിക്കാവ്, എം.കെ. കൃഷ്ണകൈമൾ, ആലോചന ഗ്രാമീണപുരസ്കാര ജേതാവ് എൻ. ചന്ദ്രഭാനു, ആലോചന സെക്രട്ടറി സാബ്ജി ലളിതാംബിക, ഗാന്ധി സ്മാരക ഹിന്ദി കോളേജ് പ്രിൻസിപ്പൽ അഖില തുടങ്ങിയവർ സംസാരിച്ചു.