മുഹമ്മ: മണ്ണഞ്ചേരി തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ഇന്ന് മുതൽ 24 വരെ നടക്കും. വൈകിട്ട് നാലിന് സപ്താഹപന്തൽ ഉദ്ഘാടനം നടക്കും. ക്ഷേത്രം തന്ത്രി മേനോട്ട് കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് ബി. രാജഗോപാലക്കുറുപ്പ് അദ്ധ്യക്ഷനാകും. സെക്രട്ടറി ടി.എസ്. ശ്യാമപ്രസാദ് സ്വാഗതം പറയും. യജ്ഞാചാര്യൻ കാവാലം അമ്പാടി ശ്രീകുമാർ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും.