tur

തുറവൂർ: രാജീവ് ഗാന്ധി ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാംവെളിയിൽ സംഘടിപ്പിച്ച ഒന്നാംഘട്ട മെറിറ്റ് അവാർഡ് ദാനവും പാലിയേറ്റീവ് പ്രവർത്തകർക്കുള്ള ആദരവും അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ടി.എച്ച്.സലാം അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, ഡോ.കെ.എസ്. മനോജ്, അഡ്വ.വി.എൻ.അജയൻ, ടി.കെ.അനിലാൽ,സി.ആർ.സാനു, ദേവിക ജയ്സൽ, എൻ.എം.ബാദുഷ,ഡോ.യു.സുരേഷ് കുമാർ,സി.കെ.ഷാജി മോഹൻ, അഡ്വ.എസ് ശരത്,കെ.ആർ.രാജേന്ദ്രപ്രസാദ്, എം.കെ. ജയപാൽ തുടങ്ങിയവർ സംസാരിച്ചു.