ആലപ്പുഴ: ശ്രീനാരായണഗുരു ദേവന്റെ 131-ാ മത് ചതയ ദിനാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന 6481 -ാം നമ്പർ കുമാരനാശാൻ മെമ്മോറിയൽ ശാഖയുടെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു.ശാഖാആസ്ഥാനത്ത് ചെയർമാൻ അഡ്വ.പി.പി.ബൈജു പതാക ഉയർത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ മനോജ് ധന്വന്തരി അദ്ധ്യക്ഷത വഹിച്ചു. ശാഖാ മന്ദിര നിർമ്മാണ കമ്മിറ്റിയുടെ ചെയർമാൻ ഉദയഭാനു ഗുരുദേവ സന്ദേശം നൽകി. ശാഖയുടെ കൺവീനർ പി.ഹരിദാസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സുരേഷ് നന്ദിയും പറഞ്ഞു. ശാഖയുടെ വിവിധ ഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 21 കേന്ദ്രങ്ങളിൽ മുതിർന്ന അംഗങ്ങൾ പതാകയുയർത്തി. ശാഖയുടെ കീഴിലുള്ള 175 കുടുംബങ്ങളിലും പതാകദിനാചരണം നടന്നു.