മാന്നാർ: രാജ്യത്തിന്റ 79-ാം സ്വാതന്ത്ര്യ ദിനാഘോഷവും കോൺഗ്രസ് മാന്നാർ വെസ്റ്റ് മണ്ഡലം പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങും മാന്നാർ പെൻഷൻ ഭവനിൽ നടന്നു. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് ഹരി കുട്ടംപേരൂർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗം മാന്നാർ അബ്ദുൾ ലത്തീഫ്, ഡി.സി.സി സെക്രട്ടറി തോമസ് ചാക്കോ, ജോജീ ചെറിയാൻ, ബ്ലോക്ക് പ്രസിഡന്റ് സുജിത്ശ്രീരംഗം, അഡ്വ.കെ.വേണുഗോപാൽ, ബാലസുന്ദരപ്പണിക്കർ, ടി.കെ ഹഷാജഹാൻ, അജിത് പഴവൂർ, സതീശ് ശാന്തിനിവാസ്, മിർസാദ് മാന്നാർ, ചാക്കോകൈയ്യത്ര, ഷബീർ അബ്ബാസ്, അഡ്വ.ജോർജ്ജ് തോമസ്, വൽസലാ ബാലകൃഷ്ണൻ, രാധാമണിശശീന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.മിഥുൻ മയൂരം, കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം അൻസിൽ അസീസ്, അഡ്വ.സന്തോഷ് കുമാർ, പ്രമോദ് കണ്ണാടിശ്ശേരിൽ, ഹരിദാസ് കിംഗ്കോട്ടേജ്, സാബു ട്രാവൻകൂർ, പ്രദീപ് ശാന്തിസദനം, രാജേന്ദ്രൻ ഏനാത്ത്,ഹരി ആര്യമംഗലം. കെ.സി.പുഷ്പലത, ഷംനാദ് ചക്കുളത്ത്, സിന്ധു, സൂര്യ വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. .