ആലപ്പുഴ: വ്യാപകമായി പണപ്പിരിവ് നടത്തി അയ്യപ്പഭക്തസംഗമം എന്ന പേരിൽ സമ്മേളനം നടത്തി ശബരിമലയിൽ വീണ്ടും അശാന്തി സൃഷ്ടിക്കാനുള്ള ശ്രമത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് അഖിലകേരള തന്ത്രി മണ്ഡലം സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
അയ്യപ്പ ഭക്തജന സംഗമം നടത്തേണ്ടത് മതേതര സർക്കാരിലെ അയ്യപ്പ ഭക്തനല്ലാത്ത മതേതര മന്ത്രി അല്ല.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആയിരിക്കണം സംഗമം നടത്തേണ്ടത്.
സംസ്ഥാന നേതൃയോഗത്തിൽ പ്രസിഡന്റ് നീലമന വി.ആർ. നമ്പൂതിരി, വൈസ് പ്രസിഡന്റ് വാഴയിൽമഠം എസ്. വിഷ്ണു നമ്പൂതിരി, ജനറൽ സെക്രട്ടറി ക്ടാക്കോട്ടില്ലം എസ്. രാധാകൃഷ്ണൻ പോറ്റി, ജോയിന്റ് സെക്രട്ടറി കുടൽമന പി. വിഷ്ണു നമ്പൂതിരി, ട്രഷറർ പാൽക്കുളങ്ങര എസ്. ഗണപതി പോറ്റി, പി.ആർ.ഓ കൈപ്പള്ളി പുരുഷോത്തമൻ നമ്പൂതിരി, രജിസ്ട്രാർ വാളവക്കോട്ടില്ലം ദിലീപൻ നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.