ആലപ്പുഴ: പുന്നപ്ര അറവുകാട് ക്ഷേത്രത്തിൽ ഇന്ത്യൻ ഓവർസിസ് ബാങ്ക് പുന്നപ്ര ശാഖയുമായ് സഹകരിച്ച് സ്ഥാപിച്ച ഇ- കാണിക്കയുടെ ഉദ്ഘാടനം ക്ഷേത്രയോഗം പ്രസിഡന്റ് എസ്. കിഷോർകുമാറും ബാങ്ക് ബ്രാഞ്ച് മാനേജർ കെ.ബി. ദൃശ്യയും ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ ഐ.ഒ.ബി റീജിയണൽ മാർക്കറ്റിംഗ് മാനേജർ രശ്മി ആർ. പൈ, ക്ഷേത്രയോഗം സെക്രട്ടറി പി.ടി. സുമിത്രൻ, വൈസ് പ്രസിഡന്റ് കെ. രമണൻ, ട്രഷറർ ജി. രാജു, സ്‌കൂൾ മാനേജർ ബിനീഷ് ബോയ്, എസ്.എൻ.ഡി.പി ശാഖാസെക്രട്ടറി ടി. പ്രദീപ് എന്നിവർ സംസാരിച്ചു.