ambala

അമ്പലപ്പുഴ: പുരയിടത്തിൽ ജൈവ പച്ചക്കറി വിജയകരമായി ചെയ്ത് വിജയഗാഥ രചിച്ച കർഷകന് പഞ്ചായത്തിന്റെ ആദരവ്.പുന്നപ്ര തെക്ക് പഞ്ചായത്ത് ബിച്ചു നിവാസിൽ കെ.വി.ഗോപകുമാറിനെയാണ് ചിങ്ങം ഒന്നിന് പുന്നപ്ര തെക്ക് പഞ്ചായത്ത് ആദരിച്ചത്.എച്ച്.സലാം എം.എൽ.എ ആദരവ് നൽകി പി.ഡബ്ല്യു.ഡി ഓവർസിയറായി റിട്ട.ചെയ്ത ശേഷമാണ് ഗോപകുമാർ കൃഷിയിലേക്ക് തിരിഞ്ഞത്.വീടിനോട് ചേർന്ന 30 സെന്റ് സ്ഥലത്താണ് ജൈവ പച്ചക്കറി കൃഷി ചെയ്യുന്നത്.20 ഇനം വാഴ, കോവൽ, പടവലം, മത്തൻ, പയർ, പീച്ചിൽ, സലാഡ് വെള്ളരി, ആന കൊമ്പൻ വെണ്ട, മത്തൻ, പച്ചമുളക്, മധുരക്കിഴങ്ങ്, മരച്ചീനി, ചേന, കാച്ചിൽ, മുരിങ്ങ, പപ്പായ തുടങ്ങി പുരയിട കൃഷിയിലെ ഒട്ടുമിക്കവയും ഗോപകുമാർ കൃഷി ചെയ്യുന്നുണ്ട്. മതിയായ വില ലഭിക്കാത്തപ്പോൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പരിസരവാസികൾക്കും സൗജന്യമായും പച്ചക്കറികൾ നൽകി വരുന്നു.പൊതുപ്രവർത്തന രംഗത്തും സജീവ സാന്നിദ്ധ്യമാണ് ഗോപകുമാർ.എസ്.എൻ.ഡി.പി യോഗം 610-ാം നമ്പർ പുന്നപ്ര കിഴക്ക് ശാഖാ വൈസ് പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചിരുന്നു.പുന്നപ്ര പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു