ചാരുംമൂട്: ചാരുംമൂട് മേഖലയിൽ കൃഷിഭവനുകളുടെ നേതൃത്വത്തിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും നടന്നു. എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടാനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി കർഷകരെ ആദരിച്ചു. ജില്ലാപഞ്ചായത്തംഗം നികേഷ് തമ്പി,ബ്ലോക്ക് പഞ്ചായത്തംഗം ശാന്തി സുഭാഷ്,വൈസ് പ്രസിഡൻ്റ് ഷൈജ അശോകൻ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ബി.ഹരികുമാർ,ആർ.ദീപ,ദീപ ജ്യോതിഷ്,ഒന്നാട്ടുകര വികസന ഏജൻസി വൈസ്ചെയർമാൻ എൻ.രവീന്ദ്രൻ, കൃഷി ഓഫീസർ പൂജ വി.നായർ തുടങ്ങിയവർ പങ്കെടുത്തു.പാലമേൽ,നൂറനാട്, ചുനക്കര,വള്ളികുന്നം പഞ്ചായത്തുകളിലും കർഷക ദിനം ഉദ്ഘാടനവും കർഷകരെ ആദരിക്കലും നടന്നു.