ചാരുംമൂട്: ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ 2026 വർഷത്തെ കൊടിയേറ്റ് നിശ്ചയിക്കൽ ചടങ്ങ് നടന്നു. 2026 ൽ രണ്ട് ഉത്സവങ്ങൾ എന്ന പ്രത്യേകതയുമുണ്ട്. പതിവ് ഉത്സവം 2026 ജനുവരി 30 ന് കൊടിയേറി ഫെബ്രുവരി 8 ന് ആറാട്ടോടെ സമാപിക്കും. ഏപ്രിൽ 23 ന് നടക്കുന്ന സ്വർണ ധ്വജപ്രതിഷ്ഠയുടെ ചടങ്ങ് കഴിഞ്ഞ് പിറ്റേ ദിവസം രണ്ടാമത്തെ ഉത്സത്തിന്കൊടിയേറ്റും ആറാം ദിവസം രാവിലെ ആറാട്ടും നിശ്ചയിച്ചതായി ക്ഷേത്ര ദേവസ്വം ഭരണസമിതി ഭാരവാഹികൾ അറിയിച്ചു.