മാവേലിക്കര കോൺഗ്രസ് ഭരിക്കുന്ന മാവേലിക്കര നഗരസഭയിൽ ഭരണസ്തംഭനം ആരോപിച്ച് പ്രക്ഷോഭത്തിനൊരുങ്ങി സി.പി.എം. മാവേലിക്കര ടൗൺ തെക്ക്, വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 22, 23 തീയതികളിൽ കാൽനട പ്രചാരണ ജാഥകൾ നടത്തുമെന്ന് ഏരിയ സെക്രട്ടറി ജി.അജയകുമാർ പ്രസ്താവനയിൽ അറിയിച്ചു. കെ.അജയൻ ക്യാപ്റ്റനായ തെക്കൻ മേഖലാജാഥ 22ന് രാവിലെ 9ന് പുതിയകാവ് ജംഗ്ഷനിലും ഡി.തുളസിദാസ് ക്യാപ്റ്റനായ വടക്കൻ മേഖല ജാഥ 23ന് രാവിലെ 9ന് പ്രായിക്കര മണ്ഡപത്തിൻകടവിലും ഏരിയ സെക്രട്ടറി ജി.അജയകുമാർ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ലീല അഭിലാഷ് ഉദ്ഘാടനം ചെയ്യും.