a

മാവേലിക്കര: തെക്കേക്കര ഗ്രാമപഞ്ചായത്ത്, കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു. എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ദേവരാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ ശിവരാമൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലേഖ മോഹൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ അരുൺ ടി.ടി, സി.ഡി.എസ് ചെയർപേഴ്സൺ തുളസി ഭായി തുടങ്ങിയവർ സംസാരിച്ചു.തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. കൃഷിഓഫീസർ ജെ.മഹേശ്വരി സ്വാഗതവും കൃഷി അസിസ്റ്റന്റ് ഷൈജു ബി.എസ് നന്ദിയും പറഞ്ഞു.