മാവേലിക്കര : പോനകം 2198-ാം നമ്പർ ദേവി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ പാരായണ സമാപനവും പൊതുസമ്മേളനവും നടന്നു. പ്രസിഡന്റ്‌ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ ശ്രീകുമാർ അദ്ധ്യക്ഷനായി. കൺവീനർ ജയപ്രകാശ്, വനിതാ വിഭാഗം പ്രസിഡന്റ്‌ രമ എന്നിവർ രാമായണ സന്ദേശം നൽകി. സെക്രട്ടറി സദാശിവൻ പിള്ള സ്വാഗതവും ജയലക്ഷ്മി നന്ദിയും പറഞ്ഞു.