മാവേലിക്കര :ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.സുധാകരകുറുപ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുമ കൃഷ്ണൻ അദ്ധ്യക്ഷയായി. കൃഷി ഓഫീസർ ഗായത്രി സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ശ്രീജിത്ത്‌, കെ.ഓമനക്കുട്ടൻ, ജില്ല പഞ്ചായത്ത്‌ അംഗം കെ.ജി സന്തോഷ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ.പ്രദീപ്‌, പഞ്ചായത്ത്‌ അംഗങ്ങളായ മഞ്ജു അനിൽ, രമാദേവി, സുമ അജയൻ, സി.ഡി.എസ് ചെയർപേഴ്സൺ സലൂജ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച മികച്ച കർഷകരെ ആദരിച്ചു.