മാവേലിക്കര: നഗരസഭയുടേയും കൃഷിഭവന്റെയും കാർഷിക വികസന സമിതിയുടേയും വിവിധ ബാങ്കുകളുടേയും കൃഷിക്കൂട്ടങ്ങളുടേയും സംയുക്ത ആഭിമുഖ്യത്തിൽ മാവേലിക്കര മുൻസിപ്പൽ ടൗൺ ഹാളിൽ കർഷക ദിനാചരണം നടത്തി. മാവേലിക്കര നഗരസഭ ചെയർമാൻ നൈനാൻ.സി.കുറ്റിശേരിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ടി.കൃഷ്ണകുമാരി അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.വി.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലേഖ മോഹൻ, കൃഷി അസി.ഡയറക്ടർ റ്റി.അരുൺ, ശാന്തി അജയൻ, ഉമയമ്മ വിജയകുമാർ, കെ.ഗോപൻ, ബിജി അനിൽകുമാർ, ശ്യാമളദേവി, സുജാതദേവി, കെ.ആർ.രാജീവ്, പള്ളിക്കൽ രാജീവ്, എൻ.മോഹൻദാസ്, സന്തോഷ് എന്നിവർ സംസാരിച്ചു. കൃഷി ഫീൽഡ് ഓഫീസർ ആർ.മനോജ് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്.അമൃതലിപി നന്ദിയുംപറഞ്ഞു.