ആലപ്പുഴ: ജില്ലാക്കോടതിപ്പാലത്തിന് വടക്കേക്കരയിൽ നഗര ചത്വരത്തിനുള്ളിലൂടെയുള്ള റോഡ് അടിയന്തരമായി നവീകരിക്കണമെന്ന് ബി.ജെ.പി സോണൽ സെക്രട്ടറി ജി.വിനോദ്കുമാർ ആവശ്യപ്പെട്ടു.നഗരചത്വരത്തിന് അകത്തായി കൺട്രോൾ റൂമിന് സമീപത്തേക്ക് നിർമ്മിച്ച താത്കാലിക റോഡ് വലിയ കുഴികളും വെള്ളക്കെട്ടും നിറഞ്ഞ അവസ്ഥയിലാണ്. പാലം നവീകരണത്തിന് വർഷങ്ങളെടുക്കുമെന്നതിനാൽ റോഡിലെ കുഴികൾ നികത്തണം. ഓണവും മുല്ലയ്ക്കൽ ചിറപ്പും ക്രിസ്മസും വരുന്നതിനാൽ കാൽനട യാത്രക്കാർക്ക് പാലത്തിന്റെ മറുകരയിലെത്താൻ താത്കാലിക സംവിധനം ഒരുക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.