gsb

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ 820-ാം നമ്പർ തൃക്കുന്നപ്പുഴ കിഴക്കേക്കര ശാഖയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും പഠനോപകരണ വിതരണവും പ്രതിഭകളെ ആദരിക്കലും ചികിത്സാ സഹായ വിതരണവും നടന്നു. സമ്മേളനം യൂണിയൻ സെക്രട്ടറി എൻ. അശോകൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വൈ.സുന്ദരൻ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ തൃക്കുന്നപ്പുഴ പ്രസന്നൻ പ്രതിഭകളെ ആദരിക്കുകയും ചികിത്സാധനസഹായ വിതരണവും നടത്തി. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുനി തമ്പാൻ, യൂണിയൻ കമ്മിറ്റി അംഗം രവികുമാർ, ശാഖാ വനിതാ സംഘം പ്രസിഡന്റ് പവിഴമ്മ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി രഞ്ജിത്ത് ബാബു എന്നിവർ സംസാരിച്ചു.ശാഖായോഗം സെക്രട്ടറി പി.സുനിൽകുമാർ സ്വാഗതവും ശാഖാവൈസ് പ്രസിഡന്റ് എസ്.ചന്ദ്രബോസ് നന്ദിയും പറഞ്ഞു.