# കളക്ടർക്ക് പരാതി നൽകി നാട്ടുകാർ
കുട്ടനാട്: ചമ്പക്കുളം പഞ്ചായത്ത് 13ാം വാർഡ് മങ്കൊമ്പ് ജംഗ്ക്ഷന് പടിഞ്ഞാറ് വശം തെക്കോട്ടുള്ള റോഡ് ഒരുമാസം മുമ്പാണ് നവീകരിച്ചത്.
എന്നാൽ, എം.എൽ.എ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ മുടക്കി ടാറിംഗ് ഉൾപ്പെടെ നവീകരിച്ച റോഡ് പഴയതിലും മോശമായി എന്നാണ് നാട്ടുകാർ പറയുന്നത്. 500 മീറ്ററോളം ദൈർഘ്യമുള്ള പട്ടികജാതി ശ്മശാനറോഡിന്റെ
400 മീറ്റർ മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്. മാത്രമല്ല, ആഴ്ചകൾക്കകം
റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതാകുകയും ചെയ്തു.
റോഡിന്റെ അറ്റകുറ്റപ്പണിക്ക് നിലവാരമില്ലെന്നും നവീകരണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് പി.ഡബ്ളിയു.ഡി അസി.എക്സിക്യുട്ടീവ് എൻജിനിയർക്ക് നാട്ടുകാർ പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. ഇതോടെ, റോഡ് നവീകരണത്തിന് പിന്നിൽ വൻ അഴിമതി ആരോപിച്ച് നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതി നൽകി.