tharastuthi-

ചെറുകോൽ: ആത്മബോധോദയ സംഘത്തിന്റെ പ്രധാനകേന്ദ്രമായ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം സമാപിച്ചു.സമാപന ചടങ്ങുകളിൽ പങ്കുചേരുവാൻ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് അനേകായിരം ഭക്തജനങ്ങൾ എത്തിച്ചേർന്നിരുന്നു. ദീപക്കാഴ്ച, ശംഖ്നാദം, മണിനാദം, ഓങ്കാരധ്വനി, പുഷ്പാർച്ചന, വാദ്യഘോഷങ്ങൾ ഇവയുടെ അകമ്പടിയോടെ ദേവാനന്ദ ഗുരുദേവൻ ഏവർക്കും ദർശനമരുളി താരാസ്തുതി മഹായജ്ഞ സമാപനം നടത്തി. തുടർന്ന് സമൂഹസദ്യയും നടന്നു.