ramesh-chennithala-mannar

മാന്നാർ: ജനാധിപത്യവിരുദ്ധ മാർഗ്ഗങ്ങളിലൂടെ അധികാരത്തിലെത്തിയ മോദി സർക്കാരിന്റെ പൊയ്മുഖം അഴിഞ്ഞു വീണെന്നും വോട്ടർ പട്ടികയിൽ അനധികൃതരെ തിരുകിക്കയറ്റി ജനങ്ങളുടെ മൗലിക അവകാശം ഇല്ലായ്മ ചെയ്യുന്ന ബി.ജെ.പി സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയംഗം രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. മാന്നാർ ആലയ്ക്കൽ ബിൽഡിംഗിൽ കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ബ്ലോക്ക് പ്രസിഡന്റ് സുജിത് ശ്രീരംഗം അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി നിർവാഹക സമിതിയംഗം മാന്നാർ അബ്ദുൾ ലത്തീഫ് ആമുഖ പ്രഭാഷണം നടത്തി. രാധേഷ് കണ്ണന്നൂർ, അഡ്വ.ഡി.വിജയകുമാർ, കെ.ആർ മുരളീധരൻ, തോമസ് ചാക്കോ, സണ്ണി കോവിലകം, ഹരി പാണ്ടനാട്, ഷംസുദ്ദീൻ കായിപ്പുറം, കെ.വേണുഗോപാൽ, ഡി.നാഗേഷ് കുമാർ, ജോജി ചെറിയാൻ, സതീഷ് ശാന്തിനിവാസ്, സുജ ജോഷ്വാ, പ്രദീപ് ശാന്തിസദൻ, അജിത്ത് ആർ.പിള്ള, അജിത് പഴവൂർ, ടി.കെ ഷാജഹാൻ, രാജേന്ദ്രൻ വാഴുവേലിൽ, അശോക് കുമാർ, ഹരീന്ദ്രകുമാർ ആര്യമംഗലം, ഗോപാലകൃഷ്ണൻ പടനശേരിൽ, കെ.ബി.യശോധരൻ, കെ.ദേവദാസ്, മിഥുൻ മയൂരം, മധു പുഴയോരം തുടങ്ങിയവർ സംസാരിച്ചു.