മാന്നാർ: സെപ്തംബർ ഒന്നിന് ഉച്ചയ്ക്ക് 2 മുതൽ മാന്നാർ മഹാത്മാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന 59-ാമത് മാന്നാർ മഹാത്മാ ജലോത്സവ വള്ളംകളിയുടെ ഓഫീസ് ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. ജലോത്സവ ജനറൽ കൺവീനർ അഡ്വ.എൻ.ഷൈലാജ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി മാന്നാർ അബ്ദുൽ ലത്തീഫ്, ജനറൽ സെക്രട്ടറി ടി.കെ ഷാജഹാൻ, സെക്രട്ടറി സോമരാജ്, ജോ.സെക്രട്ടറി അമ്പോറ്റി ചിറയിൽ, കോ-ഓർഡിനേറ്റർ ഐപ്പ് ചക്കിട്ട, പബ്ലിസിറ്റി കൺവീനർ അജോയ് കടപ്പിലാരിൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജെയിംസ് ചിറയിൽ, രവി തൈച്ചിറ, മോഹൻ തുണ്ടിയിൽ, വിനോദ് മണലേൽ എന്നിവർ സംസാരിച്ചു. മത്സര വള്ളങ്ങളുടെ രജിസ്ട്രേഷൻ ഈ മാസം 18 മുതൽ 25 വരെ നടക്കും. ക്യാപ്റ്റൻസ് ക്ലീനിക് 28ന് വൈകിട്ട് 4 ന് കമ്മിറ്റി ഓഫീസിൽ വച്ച് നടക്കുമെന്നും അമ്പതിൽപരം കളിവള്ളങ്ങൾ പങ്കെടുക്കുന്ന മത്സര വള്ളംകളിയിൽ വിജയിയാകുന്ന ചുണ്ടൻ വള്ളത്തിന് മഹാത്മാഗാന്ധി ട്രോഫിയും വെപ്പ് വളത്തിന് ഉമ്മൻ ചാണ്ടി മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കുമെന്നും ജലോത്സവ സമിതി ഭാരവാഹികൾ പറഞ്ഞു.