karshakadinam-mannar


മാന്നാർ: കൃഷിഭവൻ, മാന്നാർ ഗ്രാമപഞ്ചായത്ത്, കാർഷിക വികസന സമിതി, വിവിധ കർഷക സമിതികൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാചാരണവും കർഷകർക്ക് ആദരവും നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്‌നകുമാരിയുടെ അദ്ധ്യക്ഷതയിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വത്സല മോഹൻ ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴ പ്രിൻസിപ്പൽ കൃഷിഓഫീസർ അമ്പിളി.സി മുഖ്യപ്രഭാഷണം നടത്തി. ചെങ്ങന്നൂർ കൃഷി അസി.ഡയറക്ടർ സൂസൻ തോമസ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്തിലെ മികച്ച കർഷകരെ അദരിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നൗഷാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാൻ വി.ആർ ശിവപ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, സലീം പടിപ്പുരയ്ക്കൽ, മധു പുഴയോരം, സജു തോമസ്, അജിത്ത് പഴവൂർ, ശാന്തിനി ബാലകൃഷ്ണൻ, പുഷ്പലത കെ.സി, പഞ്ചായത്ത് സെക്രട്ടറി ബോബി ഫ്രാൻസിസ്, സി.ഡി.എസ് ചെയർപേഴ്‌സൺ ഗീത ഹരിദാസ്, കാർഷിക വികസന സമിതി അംഗങ്ങളായ ഹരിദാസ് കിം കോട്ടേജ്, എം.ഐ കുര്യൻ, അനീഷ് കുട്ടൻ, പ്രൊഫ.പി.ഡി ശശിധരൻ, പി.എൻ ശെൽവരാജ്, ഷുജാഹുദീൻ, കെ.വി മുരളീധരൻ നായർ എന്നിവർ സംസാരിച്ചു. കൃഷിഓഫീസർ ഹരികുമാർ പി.സി സ്വാഗതവും അസി.കൃഷി ഓഫീസർ സുധീർ.ആർ നന്ദിയും പറഞ്ഞു.