അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 243 - നമ്പർ വാടയ്ക്കൽ തെക്ക് ശാഖയിലെ ചതയദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പതാക ജാഥ നടത്തി. ചതയ ദിനത്തോട് അനുബന്ധിച്ച് ശാഖാ ഓഫീസിൽ ഉയർത്താനുള്ള പീത പതാക ശാഖയിലെ ഗുരുചൈതന്യം കുടുംബ യൂണിറ്റിൽ നിന്ന് ഘോഷയാത്രയായി താലപ്പൊലിയുടെയും മേളവാദ്യത്തിന്റെയും അകമ്പടിയോട് കൂടി ഓഫീസിൽ എത്തിച്ചു. ശാഖായോഗം പ്രസിഡന്റ് കെ.എം. സുരേഷ്ബാബു, വൈസ് പ്രസിഡന്റ് വി.വി.വിനോദ്കുമാർ, സെക്രട്ടറി ഇൻ ചാർജ്ജ് വി.വി. സരിതമോൾ , യൂണിയൻ മനേജിംഗ് കമ്മിറ്റി അംഗം സി.ടി.സാബു എന്നിവർ പങ്കെടുത്തു.