ph

കായംകുളം: എസ്.എൻ.ഡി.പി യോഗം 334-ാം നമ്പർ കീരിക്കാട് തെക്ക് ശാഖായോഗംവക മൂലേശ്ശേരിൽ ശ്രീമഹാദേവ ക്ഷേത്രത്തിൽ പുതുതായ് നിർമ്മിച്ച പൊങ്കാല മണ്ഡപത്തിന്റെ ഉദ്ഘാടനം ശാഖാ യോഗം വൈസ് പ്രസിഡന്റ് എം.കെ.പ്രദീപ് നിർവ്വഹിച്ചു.

ക്ഷേത്ര മേൽശാന്തി ബിനീഷ് രാജ് ശാന്തി പൊങ്കാല അടുപ്പിന് ദീപം പകർന്നു.ശാഖാ യോഗം സെക്രട്ടറി എസ്. മണിക്കുട്ടൻ,ദേവസ്വം സെക്രട്ടറി എം.രാജഗോപാലൻ,യൂണിയൻ കമ്മിറ്റി അംഗം കെ.ശിശുപാലൻ,കമ്മിറ്റി അംഗങ്ങളായ അജിത് കുമാർ,പത്മാക്ഷൻ,വിഷ്ണു രാജ്,മണിലാൽ,ശിവപ്രസാദ്,പ്രവീൺ,സോമൻ,വിഷ്ണുദാസ്,രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.നൂറിലധികം സ്ത്രീകൾ പൊങ്കാല സമർപ്പണം നടത്തി.