photo

ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്തിലെ ഉളവുക്കാട് ജി.ഡബ്ല്യു.എൽ.പി എസിൽ ഔഷധസസ്യ പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും നടന്നു. ഔഷധ സസ്യങ്ങളും അവയുടെ പ്രയോജനവും മഹത്വവും കുരുന്നുകൾക്കു മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജീവാമൃതം എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ പ്രദർശനം സംഘടിപ്പിച്ചത്. പഞ്ചായത്തംഗം ബി.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജിദ അദ്ധ്യക്ഷത വഹിച്ചു. പാലമേൽ പഞ്ചായത്ത് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ജ്യോതി ശാലിനി ക്ലാസെടുത്തു. പ്രഥമാദ്ധ്യാപകൻ എസ്.ആർ. സുനിൽകുമാർ, ഇക്കോ ക്ലബ് കൺവീനർ സൈജ എസ്.മുഹമ്മദ്, സീനിയർ അദ്ധ്യാപകൻ ബി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.