ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച ബ്ലഡ് സെന്ററിന്റെയും എൻഡോസ്‌കോപ്പിയുടെയും ഉദ്ഘാടനം ഇന്ന് എച്ച്. സലാം എം.എൽ.എ നിർവഹിക്കും. ഉച്ചക്ക് രണ്ടിന് ബ്ലഡ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മ അദ്ധ്യക്ഷത വഹിക്കും. അത്യാധുനിക സൗകര്യങ്ങളോടെയാണ് ബ്ലഡ് സെന്റർ ഒരുക്കിയിട്ടുള്ളത്. നഗരസഭ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ എ.എസ്. കവിത മുഖ്യപ്രഭാഷണം നടത്തും. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ഷമീർ, ഗ്യാസ്‌ട്രോ എൻഡ്രോളജി മെഡിക്കൽ ഓഫീസർ ഡോ.ഉണ്ണി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കോശി സി.പണിക്കർ, നഗരസഭ ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ, ആശുപത്രി സൂപ്രണ്ട് ഡോ. ആർ. സന്ധ്യ, ആർ.എം.ഒ ഡോ. എം. ആശ തുടങ്ങിയവർ പങ്കെടുക്കും.