ചേർത്തല: കലാക്ഷേത്ര കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ഓണാഘോഷപരിപാടികളും 31ന് ചേർത്തല ദേവീക്ഷേത്രത്തിന് സമീപത്തെ മുനിസിപ്പൽ ഷോപ്പിംഗ് കോപ്ലക്സിൽ നടത്തുമെന്ന് കലാക്ഷേത്ര കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് ബേബി കുമ്പാടി, ജനറൽ സെക്രട്ടറി രമേഷ്മണി,മറ്റ് ഭാരവാഹികളായ അബ്ദുൾ ലത്തീഫ് പതിയാങ്കര, എം.ആർ.സതീഷ് എന്നിവർ അറിയിച്ചു.
ഞായറാഴ്ച രാവിലെ 10.30ന് നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഓഫീസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ബേബി കുമ്പാടി അദ്ധ്യക്ഷനാകും. കലാക്ഷേത്ര ഫോക്ക് ബാൻഡിന്റെ പോർക്കളം 2025ന്റെ ഷോകാർഡ് നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ പ്രകാശനം ചെയ്യും. തുടർന്ന് ഫ്യൂഷൻ തിരുവാതിര,ഫിഗർ ഷോ, നാടൻപാട്ടുകൾ എന്നിവ നടക്കും.