fsfsdsdf

ചേർത്തല : എസ്.എൻ.ഡി.പി യോഗം 519-ാം നമ്പർ തൈക്കൽ വനിതാ സംഘം വാർഷിക പൊതുയോഗം വനിതാ സംഘം ചേർത്തല മേഖല പ്രസിഡന്റ്‌ ബിൻസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സുനിത സംഘടനാ വിഷയങ്ങൾ അവതരിപ്പിച്ചു. ട്രഷറർഅമ്പിളി, വൈസ് പ്രസിഡന്റ്‌ ജിഷ, അജിതകുമാരി, ബിന്ദുഗോകുൽദാസ്, ലീനറോയി, ടി.എം.ഷിജിമോൻ, എസ്.മോഹനൻ, കെ.ജി. ശശിധരൻ,എം.പി.നമ്പ്യാർ എന്നിവർ സംസാരിച്ചു.സെക്രട്ടറി എൻ.കെ.ഗീത സ്വാഗതവും വൈസ് പ്രസിഡന്റ്‌ അരുന്ധതി നന്ദിയും പറഞ്ഞു.